കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ച യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസ് മേധാവിയോട് (ഡിജിപി) വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കുണ്ടറ സ്വദേശിയായ സിയാദ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ കുടുംബാംഗങ്ങൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പോലീസിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സിയാദ് മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
ഏകദേശം ഒരു മാസം മുൻപായിരുന്നു ഈ ദാരുണ സംഭവം നടന്നത്. എന്നാൽ, സിയാദിനെ കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.
ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഒന്നര മാസം മുൻപ് പതിമൂന്നുകാരനായ കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

