റോട്ടറി ഡിസ്ട്രിക്റ്റ് 3211-ന്റെ പുതിയ ഡിസ്ട്രിക്റ്റ് റോട്ടറാക്ട് റെപ്രസെന്റേറ്റീവായി തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് ഷാ ഔദ്യോഗികമായി സ്ഥാനമേറ്റു. പുതുപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ കൃഷ്ണൻ ജി.
നായർ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുക്കുകയും സ്ഥാനാരോഹണം നിർവഹിക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാറിന് മുൻ ഡിആർആർ ആയ ദേവാനന്ദ മഹാദേവ മുഖ്യാതിഥിയായി എത്തി നേതൃത്വം നൽകി.
പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ മറ്റ് പ്രധാന ഭാരവാഹികളും ചുമതലയേറ്റു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ജനറലായി പുതുപ്പള്ളിയിൽ നിന്നുള്ള റോട്ടറാക്ടർ രവീണ വിനോദ്, ഡിസ്ട്രിക്റ്റ് ട്രഷററായി റോട്ടറാക്ടർ നവോമി ജോസഫ് എന്നിവരും പുതിയ പദവികൾ ഏറ്റെടുത്തു.
ചടങ്ങിൽ വിവിധ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ജനറൽ രാജൻ പാറ്റൂർ, റോട്ടറാക്ട് ഡിസ്ട്രിക്റ്റ് ചെയർ കണ്ണൻ എസ്.
പ്രസാദ്, റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്ടർ അരുൺ സെബാസ്റ്റ്യൻ ജോസഫ്, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സുരേഷ് മാത്യു, ഡിസ്ട്രിക്റ്റ് സർവീസ് പ്രൊജക്റ്റ് ചെയർമാൻ മണികണ്ഠൻ നായർ, ഐഡിആർആർ യശ്വന്ത് ചൗഹാൻ, യുവ ചെയർ രവിശങ്കർ, ഡിസ്ട്രിക്റ്റ് റോട്ടറാക്ട് കൺവീനർ അൻവർ മുഹമ്മദ്, പുതുപ്പള്ളി ക്ലബ്ബ് പ്രസിഡന്റ് സി. രമേശ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി എ.വി.
മോഹനൻ, റോട്ടറാക്ടർ അശ്വതി പ്രേംരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു. തുടർന്ന് നടന്ന പരിപാടികളിൽ ചാണ്ടി ഉമ്മൻ എംഎൽഎ കുട്ടികളുമായി ആശയവിനിമയം നടത്തുകയും സംവാദത്തിൽ പങ്കെടുക്കുകയും ചെയ്തു.
ചടങ്ങിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുത്ത മുഴുവൻ റോട്ടറി, റോട്ടറാക്ട് അംഗങ്ങളും ഒരേ സ്വരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

