ന്യൂഡൽഹി ∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ 36 ദിവസം നീണ്ട പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ചെങ്കിലും പ്രസ്ഥാനം അവസാനിച്ചുവെന്ന് അതിന് അർഥമില്ലെന്ന് .
പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചത്. സിജെപിയുടെ ഭാവി സംബന്ധിച്ചായിരുന്നു അതിനു പിന്നാലെ ഉയർന്ന പ്രധാന ചോദ്യം.
എന്നാൽ പ്രധാന്റെ രാജിയായിരുന്നില്ല അന്തിമ ലക്ഷ്യമെന്നും, ഒരു വലിയ യാത്രയുടെ തുടക്കം മാത്രമാണെന്നും സിജെപി നേതാക്കൾ വ്യക്തമാക്കുന്നു. പ്രക്ഷോഭം അവസാനിപ്പിച്ചു എന്നതുകൊണ്ട് പ്രസ്ഥാനം അവസാനിച്ചുവെന്ന് അർഥമില്ലെന്ന് സിജെപി നേതാവ് അഭിജിത്ത് ദിപ്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.
സിജെപിയുടെ ഭാവി പരിപാടി പ്രഖ്യാപിക്കുമെന്ന് ദിപ്കെ വ്യക്തമാക്കി. പഞ്ചാബിലെ ഫാർമസി ഓഫിസർ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്ന വിഷയത്തിലും ഇടപെടുമെന്ന് അഭിജിത് വിശദീകരിച്ചു.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും ഇതൊരു അവസാനമല്ല പുതിയ തുടക്കമാണെന്നും സിജെപി വക്താവ് നേഹ ബോറ വ്യക്തമാക്കി.
യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കുകയും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി സമ്മർദം ചെലുത്തുകയും ചെയ്യുമെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. ‘750-800 രാഷ്ട്രീയ പാർട്ടികളുണ്ട്, അവയിൽ ഒന്നിനും യുവജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടില്ല.
അതിനാൽ, ഈ പ്രസ്ഥാനം താഴെത്തലങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അധികാരത്തിലുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിയോ രാഷ്ട്രീയ നേതാവോ ആകട്ടെ, അവർക്ക് യുവജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയണം.
അതാണ് ഇപ്പോൾ ഞങ്ങളുടെ അജണ്ട’ – സൗരവ് ദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം സിജെപിയുടെ അടിയന്തര പരിഗണനയിലില്ലെന്ന് സൗരവ് ദാസ് പറഞ്ഞു.
അതേസമയം, ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സാധ്യത സിജെപി ദേശീയ വക്താവ് അശുതോഷ് രങ്ക തള്ളിക്കളഞ്ഞില്ല. കോക്രോച്ച് ജനതാ പാർട്ടിക്ക് ഭാവിയിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ കഴിയുമോ എന്ന ഇന്ത്യാ ടുഡേ അഭിമുഖത്തിലെ ചോദ്യത്തിന്: ‘പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമുള്ള എന്റെ ചെറിയ കാലയളവിൽ ഞാൻ പഠിച്ച ഒരേയൊരു കാര്യം ഒരിക്കലും ‘വേണ്ട’ എന്ന് പറയരുത് എന്നതാണ്.
എന്നിരുന്നാലും, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുന്നതിനാണ് അടിയന്തര മുൻഗണന. അവസാനിച്ചിട്ടില്ല.
ഇത് തുടങ്ങിയിട്ടേയുള്ളൂ. ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയാകുന്നത് വരെ ഞങ്ങൾ നിർത്തുകയില്ല, അതൊരു വാഗ്ദാനമാണ്’ എന്നായിരുന്നു അശുതോഷ് രങ്കയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

