കേരള കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. സജിതറാണിയെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.
ലോക് ഭവൻ (രാജ്ഭവൻ) പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് അധ്യാപക പരിഷത്ത് നേതാവായ ഇദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് നിയമിച്ചത്. എംജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിലും സമാനമായ രീതിയിലുള്ള നിയമനം നടന്നിരിക്കുന്നത്.
കൃഷിമന്ത്രി നിർദ്ദേശിച്ച പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത്ത് നേതാവിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നത് ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ നിയമനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

