പശ്ചിമഘട്ടത്തിലെ ഷോലവനങ്ങളിൽ മാത്രം കണ്ടുവരുന്ന അതീവ അപൂർവമായ മസ്കാര കൂൺ (ഫ്ലൈ അഗരിക്) മൂന്നാറിലെ സൂര്യനെല്ലി മലനിരകളിൽ കണ്ടെത്തി. സൂര്യനെല്ലിക്ക് സമീപമുള്ള പാപ്പാത്തി ചോല വനമേഖലയിലാണ് ഈ വിഷക്കൂണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വിഖ്യാത ഗെയിമായ സൂപ്പർ മാരിയോയിൽ കാണപ്പെടുന്നതിന് സമാനമായ രൂപഘടനയാണ് ഈ കൂണിനുള്ളത്. ചുവന്ന നിറത്തിലുള്ള തൊപ്പിയിൽ വെളുത്ത പുള്ളികളും, വെളുത്ത നിറത്തിലുള്ള തണ്ടും ഇതിന്റെ പ്രത്യേകതയാണ്.
ഫ്ലൈ അഗരിക് എന്ന പേര് ലഭിക്കുന്നതിന് പിന്നിൽ ചരിത്രപരമായ ഒരു കാരണമുണ്ട്. യൂറോപ്പിൽ ഈ കൂൺ പൊടിച്ച് പാലിൽ കലർത്തി ഈച്ചകളെ ആകർഷിച്ച് കൊല്ലാൻ ഉപയോഗിച്ചിരുന്നു.
ഇതിനുപുറമെ, സാന്താക്ലോസ് ഉപയോഗിക്കുന്ന ചുവപ്പും വെളുപ്പും കലർന്ന വേഷവിധാനത്തിന്റെ ഉത്ഭവത്തിന് ഈ കൂണിന്റെ ചരിത്രവുമായി ബന്ധമുണ്ടെന്നും നിഗമനങ്ങളുണ്ട്. അത്യന്തം വിഷാംശമുള്ള ഈ കൂൺ പറിച്ചെടുക്കുന്നതോ നശിപ്പിക്കുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

