കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ അതിക്രമിച്ചു കടന്ന യുവാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു. അനുമതിയില്ലാതെ വനപ്രദേശത്തേക്ക് പ്രവേശിച്ചതിനാണ് ഇവർക്കെതിരെ വനംവകുപ്പ് കേസെടുക്കുന്നത്.
നിലവിൽ യുവാക്കൾ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. വയനാട് മലനിരകളോട് ചേർന്നുകിടക്കുന്ന വനമേഖലയിൽ കഴിഞ്ഞ ദിവസമാണ് ഇവർ കുടുങ്ങിയത്.
വടകര കുരിക്കലാട് സ്വദേശികളായ യുവാക്കളാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി വനത്തിനുള്ളിലേക്ക് കടന്നത്. വനം കാണുന്നതിനിടെ സംഘത്തിലൊരാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവർ പരിഭ്രാന്തരാവുകയായിരുന്നു.
ഇതിനിടയിൽ മടക്കയാത്രയ്ക്കുള്ള വഴി തെറ്റുകയും ഇവർ ഉൾക്കാട്ടിലേക്ക് വഴി മാറി സഞ്ചരിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലൂടെ കഴിഞ്ഞ രാത്രിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

