അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ പരാജയം നേരിട്ട നാലാമത്തെ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ മാറി.
ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 34 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തെ അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ട
താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി (2017), റിഷഭ് പന്ത് (2022), ശുഭ്മാന്‍ ഗില്‍ (2024) എന്നിവര്‍ക്കൊപ്പമാണ് ശ്രേയസ് അയ്യര്‍ ഇടംപിടിച്ചത്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രേയസ് അയ്യര്‍ ടീമിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചു.
അദ്ദേഹം പറഞ്ഞതിങ്ങനെ: ”ക്രിക്കറ്റില്‍ ഒന്നും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങള്‍ ജയിക്കാം എന്ന് ആരും കരുതേണ്ട.
അതിനായി കഠിനാധ്വാനം ചെയ്യണം. സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്.
കൃത്യമായി പ്ലാനുകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയിക്കാനാകൂവെന്നും ശ്രേയസ് വ്യക്തമാക്കി. നായകനായുള്ള ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട
തോല്‍വി വഴങ്ങിയെങ്കിലും ഇതൊരു നല്ല പാഠമാണ്.” ബൗളിംഗിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമായതെന്ന് അദ്ദേഹം വിലയിരുത്തി. ”മത്സരത്തിന്റെ തുടക്കത്തില്‍ നമ്മുടെ ബോളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
എന്നാല്‍ മധ്യ ഓവറുകളില്‍ പ്ലാനുകള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് പിഴച്ചു. ബൗണ്ടറികള്‍ ചെറുതായ വശങ്ങളിലേക്ക് അവര്‍ക്ക് അനായാസം സിക്സറുകള്‍ അടിക്കാന്‍ നമ്മള് അവസരമൊരുക്കി.
അവരെ 140 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു. എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണ്.
ക്യാപ്റ്റനെന്ന നിലയില്‍ എനിക്കിത് മികച്ചൊരു തുടക്കമണ്, ഇതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

