മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കേസിന്റെ ഭാഗമായി കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുന്നത്.
ഇതോടൊപ്പം തന്നെ സിഎംആർഎൽ ഡയറക്ടർ ബോർഡ് അംഗവും മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകനുമായ ശരൺ എസ് കർത്തയെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ഓളം കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധനകൾ നടക്കുന്നുണ്ട്.
ഇതിൽ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും, അദ്ദേഹത്തിന്റെ കണ്ണൂരിലെ വീടും ഉൾപ്പെടുന്നു. കൂടാതെ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
ഇന്ന് രാവിലെ ആറ് മണിക്കാണ് പരിശോധനകൾ ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

