തലയ്ക്കു ഗുരുതര പരുക്ക്; നെല്ലിയാമ്പതിയിൽ അവശനിലയിൽ കണ്ടെത്തിയ പുലി ചത്തു
പാലക്കാട്∙ നെല്ലിയാമ്പതിയിൽ തലയ്ക്കു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു. സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിൽ തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് പുലിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഇതുവഴിയുള്ള ജീപ്പ് ഡ്രൈവർമാരാണ് അവശ നിലയിൽ പുലിയെ കണ്ടത്. ഇവർ വനം വകുപ്പിനെ വിവരമറിയിക്കുകയും കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.
Also Read
റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ തേക്കടി സ്റ്റേഷൻ സ്റ്റാഫും കൊല്ലങ്കോട് ആർആർടി സംഘവും ചേർന്ന് പുലിയെ കൂട്ടിലാക്കി ചികിത്സയ്ക്കായി മാറ്റി.
പുലിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. വെറ്ററിനറി ഡോക്ടറെ എത്തിച്ചു ചികിത്സ നൽകുന്നതിനിടെ രാത്രി പന്ത്രണ്ടരയ്ക്ക് പുലി ചത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

