
സൂരജ് മരിച്ചത് ശ്വാസംമുട്ടി, കഴുത്തിനേറ്റ പരുക്ക് മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് ∙ പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജിനെ (20) പതിനഞ്ചോളം ആളുകൾ ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം.
ആക്രമണത്തിൽ സൂരജിന്റെ കഴുത്തിൽ സാരമായ പരുക്കേറ്റിരുന്നു. ഈ പരുക്കിന്റെ ആഘാതത്തിൽ ശ്വാസം മുട്ടൽ ഉണ്ടാവുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇന്നലെ രാത്രി സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മനോജ് (49), അജയ് മനോജ് (20), വിജയ് മനോജ് (19), അനന്തു കൃഷ്ണ (20), അശ്വിൻ ശങ്കർ (18), യദുകൃഷ്ണ (20), അഭിശാന്ത് (21), വിജയ് കൃഷ്ണ (21), നിഹൽ (20) എന്നീ 9 പ്രതികളെ കോടതിയിലും പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]