
ദുബൈ: പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് പുതുക്കാൻ സമയമായ വിസയുടെ ഉൾപ്പടെ വിവരങ്ങൾ അനലൈസ് ചെയ്ത് നിർദേശങ്ങൾ ഇങ്ങോട്ട് ചോദിക്കുക. പുതുക്കേണ്ടവ പുതുക്കാം. ക്യാൻസൽ ചെയ്യേണ്ടവ അങ്ങനെയും ചെയ്യാം. പണമടച്ച് ഡോക്യുമെന്റ് അപ്പോൾത്തന്നെ ഡൗൺലോഡ് ചെയ്യാം. ഒരു ഓഫീസിലും പോകേണ്ട. ഒരു പേപ്പറും നീക്കേണ്ട. നിലവിൽ റെസിഡൻസ് വിസ പുതുക്കാനും ക്യാൻസൽ ചെയ്യാനും മാത്രമാണ് സൗകര്യം. നിരവധി പേർ ജോലി ചെയ്യുന്ന കമ്പനികൾക്ക് വലിയ പ്രയോജനമാണിത്. വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയിലും ഈ സേവനങ്ങൾ പിന്നീട് നൽകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]