2018 ലെ പ്രളയത്തിൽ തകർന്ന റോഡിനോട് അധികൃതർക്ക് ഇന്നും അവഗണന ; നിവേദനങ്ങളും പരാതികളും പാഴാകുന്നു, ദുരിത ജീവിതത്തിൽ വിദ്യാർത്ഥികളും ഗ്രാമവാസികളും ചെറുതോണി : 2018 ലെ പ്രളയം തകർത്ത റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. കാല് നടയാത്ര പോലും അസാധ്യമായ റോഡ് നന്നാക്കാത്തതിനാല്‍ കിടപ്പുരോഗികളും വിദ്യാർഥികളും ഉള്‍പ്പെടെ ഗ്രാമവാസികളാകെ ദുരിതത്തിലായിരിക്കുകയാണ്.
വാഴത്തോപ്പ് പഞ്ചായത്തിലെ വരകില്‍ പടി – മുളകുവള്ളി കാട്ടാംകോട്ടില്പടി റോഡിനോടാണ് അധികൃതരുടെ അവഗണന. ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് 2018ലെ പ്രളയത്തിലാണ് തകർന്നത്.
ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളം റോഡ് ഒഴുക്കിക്കൊണ്ടുപോയി. നൂറില്‍പരം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് തകർന്നത്.
വിദ്യാർത്ഥികള്‍ക്ക് മഴക്കാലമായാല്‍ കുത്തിയൊഴുകുന്ന തോട് മുറിച്ച് കടക്കാനാവാതെ ക്ലാസ് നഷ്ടമാകുന്ന സ്ഥിതിയുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ ജനപ്രതിനിധികള്‍ക്കും ഭരണകൂടത്തിനുമെല്ലാം നിവേദനങ്ങളും പരാതികളും സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

