.news-body p a {width: auto;float: none;} തേനി: ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം.
തിലകർ (70) എന്നയാളാണ് അറസ്റ്റിലായത്. പോക്സോ പ്രകാരമാണ് അറസ്റ്റ്.
തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്നത്.
ഇതിനിടെ മിട്ടായി നൽകാമെന്ന് പറഞ്ഞ് കുട്ടികളെ തിലകൻ അകത്തേയ്ക്ക് വിളിച്ചു. തുടർന്ന് മിഠായി നൽകിയതിനുശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ മർദ്ദനം ഭയന്ന് പൂജാരി അകത്ത് ഒളിച്ചിരുന്നു.
ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ പതിനഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കുട്ടികൾക്ക് കൗൺസലിംഗ് ലഭ്യമാക്കുമെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

