നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര് മഹേഷ് എന്ന വിദ്യാർത്ഥിനിയുടെ മാതാവ് രാധിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണുള്ളതെന്ന് അവർ വ്യക്തമാക്കി.
തന്റെ മകള്‍ക്കും ജീവിതം നഷ്ടമായ എല്ലാവര്ക്കും നീതി കിട്ടണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. സിജെപിയുടെ സമര വിജയം ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് രാധിക പറഞ്ഞു.
ഇത്രയും ആള്ക്കാര് അവിടെ പോയി കുട്ടികള്‍ക്ക് വേണ്ടി ഇത്രയും ശ്രമിച്ചില്ലേ. അത് അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്.
വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നീറ്റ് എക്സാം നടത്തുന്നുള്ളു. അതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

