ടെഹ്റാൻ: ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് നിർണായക നീക്കങ്ങളുമായി ഇറാൻ. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ നാവികരെ രക്ഷപ്പെടുത്താനുള്ള ദൗത്യം അവസാനിപ്പിച്ചതായി അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു.
ഇതിനു പിന്നാലെ, കപ്പലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിശ്ചയിക്കപ്പെട്ട
നാവിക റൂട്ടുകളിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്നും, അല്ലാത്തപക്ഷം സുരക്ഷാ ഗ്യാരണ്ടി നൽകാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇതിനുണ്ടാകുന്ന എല്ലാ ഉത്തരവാദിത്തങ്ങളും കപ്പൽ ഉടമകളും കമ്പനികളും കപ്പൽ കമാൻഡർമാരും ഏറ്റെടുക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
ഒമാൻ തീരത്ത് വെച്ച് വ്യാഴാഴ്ചയാണ് ഈ ആക്രമണം നടന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകൾക്ക് ശേഷമുണ്ടായ ആദ്യത്തെ സുരക്ഷാ വീഴ്ചയാണിത്.
അജ്ഞാതമായ ഒരു വസ്തു ഉപയോഗിച്ചാണ് ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്റെ തെക്കുകിഴക്കൻ മേഖലയിൽ വെച്ചാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അനദൊലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര സുരക്ഷാ പാതകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ മേഖലയിൽ കനത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

