പേര് മാറ്റി കബളിപ്പിക്കൽ, വിവാഹ വാഗ്ദാനം നല്കി പീഡനം; ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചു; യുവതിയുടെ പരാതിയിൽ അറസ്റ്റ്
ന്യൂഡല്‍ഹി∙ ഡൽഹിയിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഫൈെസൽ മുഗള്‍ ആണ് പൊലീസിന്റെ പിടിയിലായത്.
ഉത്തര്‍പ്രദേശ് സ്വദേശിനിയും ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Also Read
സമൂഹമാധ്യമത്തിലൂടെ 2021 ജൂണിലാണ് യുവതിയും യുവാവും പരിചയത്തിലാകുന്നത്. ഫൈസൽ മുഗള്‍ എന്ന യഥാർഥ പേരിനു പകരം രാഹുൽ എന്ന പേരിലായിരുന്നു ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
പരിചയം പിന്നീട് പ്രണയത്തിലേക്കു വളർന്നപ്പോഴും സ്വന്തം പേര് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. 2022ൽ ഫൈെസൽ, യുവതിയെ ഡൽഹിയിലെ സ്വകാര്യ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു.
2023ലും പീഡനം ആവർത്തിച്ചു. ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ 2 തവണ നൽകിയതായും യുവതി ആരോപിക്കുന്നു.
Also Read
മുന്‍പ് പറഞ്ഞ പ്രകാരം വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോഴാണ് താന്‍ രാഹുല്‍ അല്ലെന്നും ഫൈസല്‍ ആണെന്നും യുവാവ് വെളിപ്പെടുത്തിയത്.
മതം മാറാന്‍ തയ്യാറായാല്‍ വിവാഹം കഴിക്കാമെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടെന്നു ബോധ്യമായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്തു. മറ്റു യുവതികളും ഫൈസലിന്റെ ചതിയിൽ വീണിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

