

കോട്ടയം മുട്ടമ്പലം ശാന്തിഭവന് സമീപം പുളിമരം കടപുഴകി വീണു; പ്രദേശത്ത് വൻ ഗതാഗത കുരുക്ക്
കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ജംഗ്ഷന് സമീപം ശാന്തിഭവന് മുന്നിലെ പുളിമരം റോഡിലേക്ക് നിലംപതിച്ചു . രണ്ട് ഇലട്രിക് പോസ്റ്റുകളടക്കം ഒടിഞ്ഞിട്ടുണ്ട്. പാറയിൽ കവല – ഈരയിൽ കടവ് റോഡിൽ രണ്ട് മണിക്കൂറായി ഗതാഗതം വഴി തിരിച്ച് വിടുകയാണ് .
കെ എസ് ഇ ബി അധികൃതരും- ഫയർഫോഴ്സും, ഈസ്റ്റ് പോലിസും സ്ഥലത്തുണ്ട്.
പ്രദേശത്ത് സമ്പൂർണ്ണമായി വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. കൗൺസിലർ റീബാ വർക്കി, മുൻ കൗൺസിലർ ടി എൻ ഹരി കുമാർ, ദീപു വിശ്വനാഥൻ , മഹേഷ് , ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു
പ്രദേശത്ത് വൻ ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ ഇന്ന് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി മരങ്ങളാണ് കടപുഴകി വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ മുകളിലേക്കും മുണ്ടക്കയം കോരുത്തോട് റൂട്ടിലും കാഞ്ഞിരപ്പള്ളി പൊടിമറ്റത്തും മരം കടപുഴകി വീണിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]