

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസുകാരന് മുങ്ങിമരിച്ചു ; പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത് ആഴ്ചകള്‍ക്ക് മുൻപ്
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ജില്ലയില്‍ ഹില്‍ പാലസ് പൊലീസ് ക്യാംപിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസുകാരന് മുങ്ങിമരിച്ചു. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്.
ഹില്‍പാലസ് എആര്‍ ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശീലനം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]