തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 75 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഗരസഭയുടെ ദുരന്തനിവാരണ സെല്ലിനായി ഈ സംവിധാനങ്ങൾ ഒരുക്കിയത്.
ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടിയും ഇന്നലെ സംഘടിപ്പിച്ചു. ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മവും പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ രമാദേവി അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന മഴക്കാലത്ത് നഗരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയവും പ്രകൃതിക്ഷോഭങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ദുരിതബാധിതർക്ക് സഹായമെത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്രയും തുകയുടെ ഉപകരണങ്ങൾ നഗരസഭ ലഭ്യമാക്കിയിരിക്കുന്നത്.
ദുരന്ത നിവാരണ സെൽ മുഖേനയാകും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

