
അൻവറിനു വഴങ്ങേണ്ട; നിലമ്പൂരിൽ ഷൗക്കത്ത് മതി, ഹൈക്കമാൻഡിന് പേരു കൈമാറി കെപിസിസി
നിലമ്പൂർ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിനു കെപിസിസി കൈമാറി.
ഇന്ന് രാത്രിയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.
അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്.
വി.എസ്.ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി.എസ്.ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
ആര് സ്ഥാനാർഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ കടുത്ത അതൃപ്തിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]