പാലോട് ∙ വ്യാജ പാസിന്റെ മറവിൽ മഹാഗണി തടികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ തേക്കിൻ തടികൾ പാലോട് വനം വകുപ്പ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവർ തെങ്കാശി വേലപ്പാട്ടക്കുറിശിയിൽ ജെ.വി.വി.ഡി.
കോളനിയിൽ പാക്കിരാജ് (35) ആണ് പിടിയിലായത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ വെള്ളൂർ മുടവൂർക്കരയിൽ സലാഹുദ്ദീനെ(58)തിരെ കേസെടുത്തു.
തടി കടത്തിയ ടോറസ് ലോറിയും നാല് ലക്ഷം വിലമതിക്കുന്ന 59 കഷണം തേക്കിൻ തടികളും പിടിച്ചെടുത്തു.
പുലർച്ചെ നന്ദിയോട് ജംക്ഷനിൽ വച്ച് കൈകാണിച്ചെങ്കിലും നിർത്താതെ പോയ വാഹനത്തെ പിൻതുടർന്ന് കരിമൺകോടിനു സമീപം വച്ചു പിടികൂടി. ഉരുളൻ തടികളാക്കി തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം.
ഇത്തരത്തിൽ തടികൾ വ്യാപകമായി കടത്തുന്നതിനെതിരെ തടിമിൽ ഓണേഴ്സ് അസോസിയേഷൻ നൽകിയ പരാതിയെ തുടർന്ന് വനം വകുപ്പ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ലോറി പിടിയിലായത്.
ജിഎസ്ടിയും പ്രോപ്പർട്ടി മാർക്ക് റജിസ്ട്രേഷനും സ്വാധീനമുപയോഗിച്ചു സംഘടിപ്പിക്കുകയും തടികൾ വലിയ വിലയ്ക്ക് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് വിൽക്കുകയുമാണ് ചെയ്യുന്നതെന്നും പറയുന്നു. ഇത്തരത്തിൽ വ്യാജ പാസ് നൽകുന്ന തെൻമല, പത്തനാപുരം സ്വദേശികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലോട് ആർഒ വി.
വിപിൻചന്ദ്രൻ, കുളത്തൂപ്പുഴ ആർഒ ആർ.സി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

