
നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി വിദർഭ. മത്സരം ഉച്ച കഴിഞ്ഞ് പിന്നിടുമ്പോൾ വിദർഭ ഭേദപ്പെട്ട സ്കോറിലേക്ക് കടന്നു. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് പിന്നിട്ടിരിക്കുകയാണ്. ഒരു ഘട്ടത്തിൽ മൂന്നിന് 24 റൺസെന്ന നിലയിലായിരുന്ന വിദർഭയെ ഡാനിഷ് മാലേവർ- കരുൺ നായർ സഖ്യമാണ് രക്ഷിച്ചത്. സെഞ്ച്വറി തികച്ച മാലേവർ 187 ബോളിൽ 109 റൺസും 124 ബോളിൽ കരുൺ നായർ 50 റൺസുമായി ക്രീസിൽ തുടരുകയാണ്.
കേരളത്തിന് വേണ്ടി എംഡി നിധീഷ് രണ്ട് വിക്കറ്റും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി. 24 റൺസിനിടെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ കേരളം വീഴ്ത്തിയിരുന്നു. വിദർഭയുടെ പാർഥ് രേഖഡെയ (0) എംഡി നിധീഷ് വീഴ്ത്തുകയായിരുന്നു. അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ അവശ്യപ്പെട്ടതോടെ താരം ഔട്ടാണെന്ന് തെളിഞ്ഞു. പിന്നാലെ ഏഴാമത്തെ ഓവറിൽ ദർശൻ നൽകാണ്ടയെ (1) നിധീഷ് ബേസിലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ധ്രുവ് ഷോറെയെ 19കാരൻ ഏദൻ ആപ്പിൾ ടോം പുറത്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]