
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: യുക്രെയ്നിലെ അപൂർവ ധാതുവിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകാൻ ധാരണയായെന്ന് റിപ്പോർട്ട്. റഷ്യ – യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അമേരിക്ക മുന്നോട്ടുവച്ച കരാർ ഉപാധികളോടെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി അംഗീകരിച്ചതായി യുക്രെയ്ൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രെയ്ൻ സമ്മതിച്ചതെന്നാണ് സൂചന.
അതേസമയം, റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള യു എസിന്റെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധവുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് പാരീസിൽ യൂറോപ്യൻ നേതാക്കളുടെ അടിയന്തര യോഗം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിളിച്ചതായാണ് റിപ്പോർട്ട്. ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യു കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പങ്കെടുത്തേക്കും. നാറ്റോയിലെ യുറോപ്യൻ രാജ്യങ്ങളുടെ പങ്ക് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും. സൗദി അറേബ്യയിൽ പുട്ടിനുമായി കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനായി യു. എസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സൗദിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയിൽ യൂറോപ്പ്യൻ യൂണിയനെ ഉർപ്പെടുത്തിയിട്ടില്ല. അതേസമയം സൗദിയിലെ സമാധാന ചർച്ചയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ