വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാരിയർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ
വൈഗ മെറിലൻഡ് റിലീസ് ആയിരിക്കും കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുക.
ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു. വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് റിലീസുമായി പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമായുണ്ടാകും. സിനിമയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകളുമായിട്ടായിരിക്കും വൈഗ മെറിലൻഡ് റിലീസ് നിർമാണ പ്രവർത്തനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക.
നവംബർ 26 ന് വൈകീട്ട് ചെന്നൈയിൽ വെച്ചായിരിക്കും വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച് നടക്കുക.വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട് 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2. ചിത്രത്തിന്റെ പി.ആർ.ഓ അരുൺ പൂക്കാടൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]