കോഴിക്കോട്: സംസ്ഥാനത്തിന്റെ കായികമേളയ്ക്ക് സപ്തവർണ്ണപ്പകിട്ടാർന്ന തുടക്കം. അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് ഔദ്യോഗികമായി തിരിതെളിഞ്ഞു.
ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന വർണ്ണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഒളിമ്പ്യന്‍ പി ടി ഉഷ മുഖ്യമന്ത്രിക്ക് ദീപശിഖ കൈമാറി.
കായികമേളയുടെ ഭാഗമായുള്ള മാര്‍ച്ച് പാസ്റ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലായിരത്തോളം കൗമാര കായികതാരങ്ങള്‍ അണിനിരന്നു. വര്‍ണാഭമായ ചടങ്ങുകൾക്കൊപ്പം വിവിധ സാസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
നമ്മുടെ നാട്ടില്‍ നിന്ന് പുറത്തേക്ക് വരുന്ന കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് ഈ സർക്കാർ കായിക മേഖലയ്ക്ക് വലിയ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

