തിരുവനന്തപുരം: കേരള ഘടകത്തിന്റെ നിലപാടിന് തിരിച്ചടി നൽകികൊണ്ട് സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരുമെന്നുള്ളതാണ് ഇന്നത്തെ പ്രധാന വാർത്ത. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് ആദ്യം പുറത്ത് വിട്ടത്.
ഡി രാജയും ഒഴിയണമെന്ന കേരള ഘടകത്തിന്റെ നിലപാടിന് തിരിച്ചടിയാണുണ്ടായത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
അതേസമയം, നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഓപ്പറേഷൻ നുംഖോർ റെയ്ഡ് ഇന്നും കസ്റ്റംസ് തുടരും. രാഹുലിന് കിട്ടിയ മൗനാനുവാദം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ.
മണ്ഡലത്തിലേക്ക് വരും മുമ്പ് രാഹുൽ കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, വി കെ ശ്രീകണ്ഠൻ എംപി, കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. എംഎൽഎ എന്ന നിലയിൽ രാഹുലിന് പൂർണപിന്തുണ നൽകണമെന്നാണ് ജില്ലാ നേതൃത്വത്തിന് ലഭിച്ച നിർദേശം.
സിപിഐയെ നയിക്കുക രാജ തന്നെ സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. രൂക്ഷമായ വാദപ്രതിവാദത്തിന് ഒടുവിൽ രാജയ്ക്ക് മാത്രം ഇളവ് നൽകാൻ നിർവാഹക സമിതിയിൽ ധാരണയായി.
സെക്രട്ടേറിയറ്റിലും ദേശീയ കൗൺസിലിലും പ്രായപരിധി പിന്നിട്ട എല്ലാവരും ഒഴിയുമെന്നും സിപിഐ നിർവാഹക സമിതി അംഗം കെ നാരായണ സ്ഥിരീകരിച്ചു.
ഡി രാജയും ഒഴിയണമെന്ന കേരള ഘടകത്തിന്റെ നിലപാടിന് തിരിച്ചടിയാണുണ്ടായത്. പുതിയ സെക്രട്ടറിയറ്റ് അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും.
ഓപ്പറേഷൻ നുംഖോർ, ഇനിയും പിടികൂടാൻ ഒരുപാട് വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഓപ്പറേഷൻ നുംഖോർ റെയ്ഡ് ഇന്നും തുടരാൻ കസ്റ്റംസ്. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്.
അടിമാലിയിൽ നിന്നും കൊച്ചി കുണ്ടന്നരിൽ നിന്നുമായി ഇന്നലെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. അതിൽ കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ചു വിശദ അന്വേഷണം തുടങ്ങി.
പാലിയേക്കരയിൽ ഹൈക്കോടതി എന്ത് പറയും? ഇടപ്പളളി – മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞത് സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപ്പോർട് തേടിയിട്ടുണ്ട്.
ഇതുകൂടി പരിഗണിച്ചശേഷമാകും ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെത്തുടർന്ന് ഒരു മാസം മുന്പാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്.
ലഡാക്ക് അതീവ ജാഗ്രതയിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിൽ. നാലുപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.
ലേ അടക്കം സ്ഥലങ്ങളിൽ കർഫ്യൂം തുടരുകയാണ്.പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കർശന പൊലീസ് വലയത്തിലാണ്.
സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾ ലഡാക്കിൽ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഇന്നലെ മന്ത്രാലയം പുറത്തിറക്കിയ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കം എന്നാണ് ആരോപിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]