ശരീരത്തിന് ആവശ്യമായ കാൽസ്യം ഭക്ഷണത്തിലൂടെ തന്നെ കണ്ടെത്തേണ്ടതുണ്ട്. എല്ലുകളുടെ ഉറപ്പിനായി നാം കഴിക്കേണ്ട
പ്രധാന ഭക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നവയാണ്. ബദാം, എള്ള്, ചിയ വിത്തുകൾ എന്നിവ കാൽസ്യത്തിന്റെ കലവറയാണ്.
ഇവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ കരുത്ത് കൂട്ടും. പാൽ ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് സോയ ഉൽപ്പന്നങ്ങൾ മികച്ച ബദലാണ്.
സോയാബീനിൽ ധാരാളം കാൽസ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ പാൽ, യോഗർട്ട്, തൈര് തുടങ്ങിയവ എല്ലുകൾക്ക് ബലം നൽകുന്നു.
ഇതിലെ വിറ്റാമിൻ ഡി കാൽസ്യം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നവർക്ക് ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചിലക്കറികൾ കഴിക്കാവുന്നതാണ്.
ഇവയിൽ കാൽസ്യവും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

