സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് ഇത്തവണത്തെ ഓണം വിപുലമായി ആഘോഷിക്കുന്നതിനായി 2 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഈ തുക ലഭ്യമാക്കിയത്.
സംസ്ഥാനത്തുടനീളമുള്ള ആകെ 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്കാണ് ഈ ധനസഹായത്തിന്റെ പ്രയോജനം ലഭിക്കുക. ഈ തുക ഉപയോഗിച്ച് കുട്ടികൾക്കായി പ്രത്യേക ഓണസദ്യ, വിനോദയാത്ര (ഔട്ടിംഗ്), സിനിമ കാണാനുള്ള സൗകര്യം എന്നിവ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

