തൃശൂരിൽ കൊറിയർ സർവീസ് വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്താൻ ശ്രമിച്ച കേസിൽ ഫിറ്റ്നസ് ട്രെയിനറും ജിം ഉടമയുമായ വിഷ്ണു (32) പിടിയിലായി. ഇയാളുടെ സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വൽ (36) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്.
അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയുമാണ് കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിച്ചെടുത്തത്. കൊറിയർ സ്ഥാപനത്തിൽ വെച്ചാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.
വസ്ത്രങ്ങൾ അയക്കുന്നുവെന്ന വ്യാജേന വാട്സ്ആപ്പ് മുഖേന ഓർഡറുകൾ സ്വീകരിച്ചായിരുന്നു ഇവർ ലഹരിവസ്തുക്കളുടെ വിപണനം നടത്തിയിരുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മുൻപും നാല് തവണ ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും, പിടികൂടിയ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം വ്യാപിപ്പിക്കുകയായിരുന്നു.
പടിഞ്ഞാറക്കോട്ടയിലെ ജിമ്മിലും, ഇയാൾ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ‘പ്രോട്ടീൻ മാൾ’ എന്ന സ്ഥാപനത്തിലും പ്രതികളെ എത്തിച്ച് പൊലീസ് വിശദമായ തെരച്ചിൽ നടത്തി വരികയാണ്. കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് സമാനമായ രീതിയിൽ ഇവർ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

