കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ പുറത്തുവന്നു. പ്രധാനമന്ത്രി മാപ്പ് പറയുന്നതിനായി കാത്തിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
ഇത് ചരിത്ര ദിനമാണെന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. രാജ്യ ചരിത്രത്തിലെ നിർണായക നിമിഷമാണെന്നും പോരാട്ടത്തിൽ പങ്കെടുത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വിജയമാണെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
സമരത്തിന് നേരെ വലിയ അക്രമം ഉണ്ടായെന്നും കണ്ണീർ വാതകം പ്രയോഗിച്ചുവെന്നും എന്നിട്ടും അവർ ഒരടിപോലും പിന്നോട്ട് പോയില്ലെന്നും എന്റെ സഹോദരൻ ഉൾപ്പടെ അവർക്കൊപ്പം നിന്ന് പോരാടിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ വിദ്യാർഥികൾ രാജ്യത്തെ തിരിച്ചു കൊണ്ട് വന്ന ദിവസം ഭരണഘടനെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഇന്ത്യൻ ജനതയുടെ വിജയമാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു.
ഈ വിജയത്തിന് പിന്നിൽ രാജ്യത്തിൻ്റെ ഒത്തൊരുമയാണ്. സമരത്തെ തകർക്കാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമിച്ചെങ്കിലും അതൊന്നും സമരാവേശത്തെ ബാധിച്ചില്ലെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. സിജെപിക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സിജ പിയെ പരാമർശിക്കാതെ വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. വിദ്യാർഥികളെയും രാജ്യത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ശശി തരൂരും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

