ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് വരുമാനത്തിലും നികുതി അടവിലും പുതിയ റെക്കോർഡുകൾ കുറിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദായകനായി താരം മാറി.
ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ നേട്ടം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 23.84 കോടി രൂപയാണ് താരം ആദായ നികുതിയിനത്തിൽ മാത്രം സർക്കാരിലേക്ക് അടച്ചത്. തൊട്ടുമുൻ വർഷം നൽകിയ തുകയേക്കാൾ ഇരട്ടിയിലധികമാണ് ഈ വർദ്ധനവ്.
കഴിഞ്ഞ വർഷം 10.5 കോടി രൂപ മുൻകൂർ നികുതി അടച്ചാണ് താരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ബി.സി.സി.ഐ വാർഷിക കരാർ, ഐ.പി.എൽ പ്രതിഫലം, അന്താരാഷ്ട്ര മത്സര ഫീസ്, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് റിഷഭ് പന്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലാണ് താരം ജനിച്ചത്. പിന്നീട് ക്രിക്കറ്റ് പരിശീലനത്തിന്റെ ഭാഗമായാണ് ഡൽഹിയിലേക്ക് താമസം മാറിയത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലും താരം നിർണ്ണായക സാന്നിധ്യമായി മാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

