സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ആരോഗ്യപരമായ മേന്മകൾ ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പുമായി സഹകരിച്ചുള്ള സമഗ്ര പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘പച്ച ചക്കയുടെ ഔഷധഗുണങ്ങൾ, ഗവേഷണ കണ്ടെത്തലുകളും സാധ്യതകളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രതിവർഷം 14.3 ലക്ഷം ടൺ ചക്ക ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ വളരെ ചെറിയൊരു ഭാഗം മാത്രമാണ് നിലവിൽ പ്രയോജനപ്പെടുത്തുന്നത്.
കാർഷിക വകുപ്പുമായി ചേർന്ന് ഇതിനൊരു പരിഹാരം കാണുമെന്നും, രോഗികൾക്കും പൊതുസമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ കർമപദ്ധതികൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചക്കയുടെ പോഷകഗുണങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിലവിൽ പരിമിതികളുണ്ടെന്നും, ഈ സാഹചര്യം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൗൺസിൽ ചെയർമാൻ റൂഫസ് ഡാനിയൽ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരൻ, ഡോ.
സി. സുരേഷ്കുമാർ, ഡോ.
രഘു രാമദാസ്, എൽ. പങ്കജാക്ഷൻ, എസ്.
ഡി. വേണുകുമാർ, പി.
എം. ജോയ്, ജിസ്സി ജോർജ്, സജു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ചക്കയുടെ ഉപയോഗത്തെക്കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ 100 പേരിൽ നടത്തിയ ഗവേഷണ പഠനത്തെക്കുറിച്ച് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. ബി.
പത്മകുമാർ വിശദീകരിച്ചു. കാൻസർ രോഗികളിൽ ചക്കയുടെ ഫലപ്രാപ്തിയെക്കുറിച്ച് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി ഓങ്കോളജി ഡയറക്ടർ ഡോ.
തോമസ് വർഗീസ് സംസാരിച്ചു. ചക്കയുടെ പ്രയോഗ സാധ്യതകളും പഠനങ്ങളും ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാൻ കൗൺസിൽ മന്ത്രിക്ക് കൈമാറി.
ചക്കയുടെ ആരോഗ്യപരമായ സന്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വിദ്യാർത്ഥികളിലെത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

