‘നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം; സ്വരാജിന് വോട്ട് ചെയ്ത ബൂത്തിൽ പോലും സ്വീകാര്യത ലഭിച്ചില്ല’: ബിനോയ് വിശ്വം
തിരുവനന്തപുരം ∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ തോല്‍വിക്കു കാരണമായെന്നും ഇതുള്‍പ്പെടെ പാര്‍ട്ടി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണുന്നു. അതിന്റെ പാഠം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എല്ലാ ശരികളെയും മുറുകെപ്പിടിച്ചുകൊണ്ട് സിപിഐയും എല്‍ഡിഎഫും പഠിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Also Read
സ്ഥാനാര്‍ഥി എന്ന നിലയില്‍ എം.സ്വരാജിന് വ്യക്തിഗതമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന അഭിപ്രായവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉയര്‍ന്നു. ജന്മനാട്ടിലും വോട്ട് ചെയ്ത ബൂത്തിൽ പോലും സ്വീകാര്യത ലഭിച്ചില്ലെന്ന വിമര്‍ശനവും ഉണ്ടായി.
പരാജയം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലമ്പൂരില്‍ എല്‍ഡിഎഫിന് അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായിരുന്നു സ്വരാജ് എന്നാണ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.
Also Read
മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത എം.ആര്.അജിത്കുമാര്‍ പൊലീസ് മേധാവിയാകാന്‍ സാധ്യതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത ആള്, അതേസമയം ആര്‍എസ്എസ് നേതാക്കളെ പലവട്ടം കാണാന്‍ സമയമുള്ള ആള്, പല കാര്യങ്ങളില്‍ ആരോപണവിധേയനായിട്ടുള്ള ആള് പൊലീസ് മേധാവിയാകാന്‍ സാധ്യതയില്ല.
ഇതെല്ലാം അറിയുന്ന ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വ്യക്തമായ തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

