തിരുവനന്തപുരം പാളയത്ത് സര്‍വകലാശാല തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വിജയത്തിന് പിന്നാലെ സംഘടിപ്പിച്ച പ്രകടനമാണ് അക്രമത്തിലേക്ക് വഴിമാറിയത്.
സംഘര്‍ഷത്തിനിടെ കെഎസ്യു അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നതോടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സംഭവസ്ഥലത്ത് സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും എത്തിച്ചേര്‍ന്നു.
പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവര്‍ത്തകരുടെ അക്രമം പൊലീസ് നോക്കിനിന്നെന്നും നേതാക്കള്‍ ആരോപിച്ചു. എസ്എഫ്ഐയുടെ ആഹ്ലാദപ്രകടനത്തിനിടയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായും നേതാക്കള്‍ ആരോപണം ഉന്നയിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

