തിരുവനന്തപുരം: അധികാരമേറ്റ് പത്ത് ദിവസത്തിനുള്ളിൽ തന്നെ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.
സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നു എന്നതിന്റെ തെളിവാണ് മുനമ്പം വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനമ്പം നിവാസികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നൽകിയ ഉറപ്പ് വെറും പ്രഹസനമായിരുന്നുവെന്ന് കെ.
സുരേന്ദ്രൻ വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പത്ത് മിനിറ്റിനുള്ളിൽ മുനമ്പം പ്രശ്നം പരിഹരിക്കുമെന്നും, പ്രസ്തുത സ്ഥലം വഖഫ് ഭൂമിയല്ലെന്ന് രേഖാമൂലം ഉറപ്പ് നൽകുമെന്നും അന്ന് സതീശൻ വാഗ്ദാനം ചെയ്തിരുന്നു.
സഭാപിതാക്കന്മാരെയും നാട്ടുകാരെയും കബളിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് ചെയർമാന്റെ പരാമർശങ്ങൾ മുൻനിർത്തി, നിലവിലെ സാഹചര്യത്തിൽ വി.ഡി.
സതീശന്റെ മൗനം സംശയാസ്പദമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി നിലവിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കെ, കൈവശാവകാശ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് എങ്ങനെയാണ് പോർട്ടലിൽ അട്ടിമറി നടന്നതെന്ന് അദ്ദേഹം ചോദിച്ചു. മതമൗലികവാദികളോടുള്ള യുഡിഎഫിന്റെ മൃദുസമീപനം വിമർശിച്ച സുരേന്ദ്രൻ, മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെും പിണക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് വി.ഡി.
സതീശനെന്നും ആരോപിച്ചു. വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം.
കൂടാതെ, രത്തൻ ഖേൽക്കറുടെ നിയമനത്തെക്കുറിച്ചും കെ. സുരേന്ദ്രൻ ചോദ്യങ്ങൾ ഉന്നയിച്ചു.
കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഈ നിയമനത്തിലൂടെ വെളിപ്പെടുന്നതെന്നും, ഇതിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി. സതീശൻ നടത്തുന്ന ഓരോ നിയമനവും പാരിതോഷികത്തിന്റെ ഭാഗമാണെന്നും കെ.
സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

