സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായി (മോഡിഫിക്കേഷൻ) ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച വിഷയത്തിൽ തുടർനടപടികൾ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പഠനത്തിൽ ശാസ്ത്രീയമായ മാനദണ്ഡങ്ങൾക്കും മുൻഗണന നൽകും. ഏതൊക്കെ തരത്തിലുള്ള മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാം എന്നത് സംബന്ധിച്ച് കൃത്യമായ വർഗ്ഗീകരണം ഇതിലൂടെ നടപ്പിലാക്കും.
റോഡ് സുരക്ഷയ്ക്ക് പൂർണ്ണമായ മുൻഗണന നൽകിക്കൊണ്ടായിരിക്കും ഈ മാറ്റങ്ങൾ അനുവദിക്കുക. തുടർന്ന്, തയ്യാറാക്കുന്ന റിപ്പോർട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ സമർപ്പിക്കാനാണ് നീക്കം.
അതേസമയം, നിയമപരമായ വെല്ലുവിളികളും ഈ വിഷയത്തിൽ വകുപ്പിന് മുന്നിലുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീംകോടതിയുടെ കർശനമായ ഉത്തരവുകളും പഠന റിപ്പോർട്ടിൽ പ്രധാനമായി പരിഗണിക്കും.
റോഡ് സുരക്ഷയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത് ഉദ്യോഗസ്ഥർ ഗൗരവമായി കാണുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഒരു ഇളവും അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

