നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ആരോപണങ്ങളുമായി പിവി അൻവർ രംഗത്തെത്തി.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് ഡയറി തിരുത്തിയതിലൂടെ കേസ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടന്നുവെന്നും ഇതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും പിവി അൻവർ ആരോപിക്കുന്നു.
സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി പി ശശിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ ഇടപെടലുകൾ നടന്നിട്ടുണ്ട്. പി ശശിയും എഡിജിപി എം.ആർ.
അജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്നും, ഈ അട്ടിമറികൾ മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ഡയറിയിൽ തിരുത്തൽ വരുത്തുന്ന കാര്യം എഡിജിപി എം.ആർ.
അജിത് കുമാർ തനിയെ തീരുമാനിക്കില്ലെന്നും പിവി അൻവർ വ്യക്തമാക്കി. ഇതിനിടെ, കേസ് അട്ടിമറിക്കാൻ എഡിജിപി ഓഫീസിലെ രണ്ട് എസ്.ഐമാർ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴി പുറത്തുവന്നു.
കേസ് ദുർബലപ്പെടുത്താൻ ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കിയതും ഇതേ ഉദ്യോഗസ്ഥരാണെന്ന് സൂചനയുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു. കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നു എന്ന ആരോപണം ശക്തമായതോടെ, അന്വേഷണം എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് വ്യാപിക്കുമോ എന്നതിൽ ഉറ്റുനോക്കുകയാണ് ഏവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

