ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്ന സമയത്ത് വാഹനത്തിനോ, ചാർജിംഗ് സ്റ്റേഷനോ വല്ല തകരാറോ,തീപ്പിടിത്തമോ ഉണ്ടായാലോ..ഇവയ്ക്കു കൂടി ഇൻഷുറൻസ് കവറേജ് നൽകാനുള്ള ഒരുക്കത്തിലാണ് ഇൻഷുറൻസ് സേവന ദാതാക്കൾ. സുനോ ജനറൽ ഇൻഷുറൻസ് ഇത്തരത്തിൽ ആദ്യമായി മൂന്ന് പുതിയ ആഡ്-ഓൺ ഇൻഷുറൻസ് കവറുകൾ അവതരിപ്പിച്ചു. സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള ഇൻഷുറൻസ്, ചാർജിംഗ് ആക്സസറികൾ, ചാർജിംഗ് സമയത്ത് വാഹനത്തിന്റെ സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബാറ്ററി ചാർജ് ചെയ്യുമ്പോഴോ ചാർജിംഗ് സ്റ്റേഷനിൽ പാർക്ക് ചെയ്യുമ്പോഴോ വാഹനത്തിൽ അഗ്നിബാധയോ, ഷോർട്ട് സർക്യൂട്ട് മൂലമോ ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്കുള്ള കവറേജ് ഇത് വഴി ലഭിക്കും. ഇൻഷ്വർ ചെയ്ത ഇലക്ട്രിക് വാഹനത്തിന് തീപ്പിടിത്തം മൂലം ഉണ്ടാകുന്ന ഏതൊരു നഷ്ടവും കേടുപാടുകളും ഒരു സാധാരണ വാഹന ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷിക്കപ്പെടും. എന്നാൽ ബാറ്ററി ചാർജിംഗും മൂലമുള്ള അഗ്നിബാധ നിലവിലുള്ള പോളിസികളിൽ പരാമർശിച്ചിട്ടില്ല. അപകടമോ ഷോർട്ട് സർക്യൂട്ടോ വെള്ളം കയറുന്നത് മൂലമോ ബാറ്ററിയിലോ ബാറ്ററിയുടെ ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകൾക്ക് ബാറ്ററി കവറേജ് ആഡ്-ഓൺ പരിരക്ഷയും നൽകുന്നു. ഈ കാരണങ്ങളാൽ ബാറ്ററി കേടായാൽ അത് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉയർന്ന ചിലവിൽ നിന്ന് ഈ പോളിസി വാഹന ഉടമകളെ സംരക്ഷിക്കും.
വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചാർജിംഗ് സ്റ്റേഷനുകൾക്ക് സമഗ്രമായ കവറേജും പുതിയ പോളിസിയിലുണ്ട്. ഈ ആഡ്-ഓൺ കവർ വഴി ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും അവരുടെ ഇൻഷ്വർ ചെയ്ത വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രമായി ഉപയോഗിക്കുന്നതുമായ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾക്കും പരിരരക്ഷ ലഭിക്കും
ഉയർന്ന വില കാരണം ബാറ്ററികളുടെ സംരക്ഷണം പ്രസക്തമാണ്. ഇലക്ട്രിക് കാറുകൾക്കുള്ള ഒരു പുതിയ ബാറ്ററിക്ക് കാറിന്റെ വിലയുടെ 50% വരെ ചിലവാകുന്നുണ്ട്.
Last Updated Nov 23, 2023, 4:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]