
തൃശൂർ: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) വച്ച് ഒക്ടോബർ മാസം 27 ന് ആസ്പയർ 2023 മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് നാളെ (24/10/2023) കൂടി രജിസ്റ്റർ ചെയ്യാം. ഐ ടി, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
2 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയുള്ള തൊഴിലവസരങ്ങളാണ് ഉള്ളത്. മേളയുടെ ഭാഗമായി പങ്കെടുക്കുന്ന 20 ഓളം കമ്പനികളിൽ ഒഴിവുണ്ട്. എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നു. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള പരിശീലനവും അവർക്ക് ഭാവിയിലെ അവരുടെ തൊഴിൽ ഉന്നമനത്തിനു വേണ്ടുന്ന മാർഗനിർദേശം നൽകുന്നതിനുള്ള പ്ലേസ്മെന്റ് ഗ്രൂമിങ് ഓൺലൈനായി അസാപ് കേരള നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും സന്ദർശിക്കുക
www.asapkerala.gov.in
ഫോൺ 9995047699, 9946001231
Last Updated Oct 23, 2023, 9:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]