സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റയ്ക്ക് സമരരംഗത്തിറങ്ങാൻ സിപിഐ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ഒക്ടോബർ 14ന് തിരുവനന്തപുരത്ത് നിയമസഭാ മാർച്ച് സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം എടുത്തിരിക്കുന്നത്.
വിവാദമായ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലെ അപാകതകൾ, കേന്ദ്രീകൃതമായ ലേബർ കോഡ് പരിഷ്കാരങ്ങൾ, സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി തുടങ്ങിയ ഗുരുതരമായ വിഷയങ്ങൾ മുൻനിർത്തിയാണ് ശക്തമായ പ്രതിഷേധത്തിന് പാർട്ടി ഒരുങ്ങുന്നത്. അതേസമയം, പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് സർക്കാർ സ്വീകരിക്കുന്ന ഉദാസീനമായ സമീപനത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
വെള്ളപ്പൊക്ക ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം ഇതുവരെയും അർഹരായവരുടെ കൈകളിൽ എത്തിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വലിയ തോതിലുള്ള ആശ്വാസവാക്കുകളും ധനസഹായ പ്രഖ്യാപനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്.
എന്നാൽ, പ്രഖ്യാപിച്ച അടിയന്തര സഹായം ലഭ്യമാകുന്നതിനായി സാധാരണക്കാരായ ജനങ്ങൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വെള്ളപ്പൊക്കത്തിൽ സ്വന്തം സർവ്വതും നഷ്ടപ്പെട്ട് നിസ്സഹാരായി നിൽക്കുന്ന മനുഷ്യരോട് “കാത്തിരിക്കൂ” എന്ന് ഭരണകൂടം ആവർത്തിച്ചു പറയുന്നതിലെ അനൗചിത്യം ചോദ്യം ചെയ്തുകൊണ്ടാണ് സിപിഐ ഇപ്പോൾ സമരമുഖത്തേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

