
പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ ഇന്ന് തുടരും.
മണ്ണടി കാത്തിരവിള പുത്തൻവീട്ടിൽ അനസ്, ഷാമില ദമ്പദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ് സ്കൂബാ ടീം മണിക്കൂറുകൾ തിരിച്ചൽ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല.
രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി.
ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്. കുളക്കട
ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]