ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശിയായ അർജുൻ (29) ആണ് മരിച്ചത്.
ഈ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കമ്പനി അധികൃതർ മരണവിവരം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു.
റാസ് ലഫാനിലെ വാതക വിതരണ കേന്ദ്രത്തിലുണ്ടായ വ്യവസായ അപകടത്തിൽ ആകെ 13 പേരാണ് മരണപ്പെട്ടത്. ഇതിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്ഥാൻ സ്വദേശിയുമാണ്.
കൂടാതെ, 66 പേർക്ക് അപകടത്തിൽ പരിക്കേറ്റതായും പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു.
ദോഹയിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരപ്രകാരം, പരിക്കേറ്റവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ഖത്തർ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ ഇറാൻറെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി വ്യക്തമാക്കി. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടന്നു വരികയാണ്. അപകടത്തിൽ ഖത്തറിന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് യുഎഇയും ബഹ്റൈനും രംഗത്തെത്തി.
ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ ഖത്തർ ഭരണകൂടത്തിന് സാധിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

