
പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ തന്നെ തങ്ങളുടെ കഴിവുകളും കരുത്തും കൊണ്ട് സോഷ്യൽ മീഡിയയെ ആകെത്തന്നെ അമ്പരപ്പിക്കുന്ന അനേകം പേരുണ്ട്. പലപ്പോഴും പുരുഷന്മാർ പറയുന്നതാണ്, സ്ത്രീകളെക്കൊണ്ട് എന്തിന് കൊള്ളും, ഒരു ഗ്യാസ് സിലിണ്ടർ പോലും ചുമക്കാൻ പറ്റില്ലെന്ന്. എന്നാൽ, ഈ യുവതിയുടെ വീഡിയോ കാണുമ്പോൾ ശരിക്കും നമ്മൾ അമ്പരന്ന് പോകും.
ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് neetu_5650 എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഇവർ രണ്ട് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് മുകളിൽ ഒന്നായി വച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ്. ആര് കണ്ടാലും അമ്പരന്ന് പോകുന്നതാണ് വീഡിയോ എന്നതിൽ സംശയമില്ല.
എന്നാൽ, നീതുവിന്റെ ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലും ഇതുപോലെയുള്ള അനേകം വീഡിയോകൾ കാണാം. ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് നൃത്തം ചെയ്യുന്നതിന്റെയും ഗ്യാസ് സിലിണ്ടർ തലയിൽ കുപ്പിയും ഗ്ലാസുമെല്ലാം വച്ച് അതിനുമേൽ വച്ച് നൃത്തം ചെയ്യുന്നതും എല്ലാം ഇതിൽ പെടുന്നു. സ്റ്റീൽ ഗ്ലാസിന് മുകളിൽ മൺകുടം വച്ച് ചുവടുകൾ വയ്ക്കുന്ന വീഡിയോയും ഇതിലുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ Saun Di Jhadi എന്ന പഞ്ചാബി ഗാനത്തിനാണ് നീതു ചുവടുകൾ വയ്ക്കുന്നത്.
എന്തായാലും, മൂന്ന് മില്ല്യണിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. നീതുവിന്റെ കഴിവിനെ പുകഴ്ത്തുകയായിരുന്നു മിക്കവരും. അതേസമയം, ഇതിലെ അപകടം ചൂണ്ടിക്കാണിച്ചവരും കുറവല്ല, അതിൽ അപകടമില്ല എന്ന് പറയാനും സാധിക്കില്ല.
എന്തായാലും, നീതുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 23, 2024, 12:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]