മലയാള ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകൾക്ക് തെലുങ്ക് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത ഒരിക്കൽ കൂടി തെളിയിക്കുകയാണ് ദൃശ്യം 3. തെലുങ്ക് പ്രേക്ഷകർ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് വരവേറ്റത്.
മോഹൻലാൽന്റെ ജന്മദിനമായ മെയ് 21-ാം തീയതി നാല് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു മലയാള ചിത്രം ഇത്രയും ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുപ്രകാരം, റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 5.10 കോടി രൂപ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. ഇതിൽ ഡിസ്ട്രിബ്യൂട്ടർ ഷെയർ 2.51 കോടി രൂപയാണ്.
ശനിയാഴ്ച മാത്രം 1.60 കോടി രൂപയിലധികം കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. വിശദമായ കണക്കുകൾ പരിശോധിക്കുമ്പോൾ കൗതുകകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്.
ട്രാക്കറായ ജെറിൻ ജോർജുകുട്ടിയുടെ റിപ്പോർട്ടുകൾ പ്രകാരം, തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രം തെലുങ്ക് പതിപ്പ് 4.40 കോടി രൂപ നേടി. അതേസമയം, മലയാളം പതിപ്പ് 62 ലക്ഷം രൂപയും തമിഴ് പതിപ്പ് 8 ലക്ഷം രൂപയും സ്വന്തമാക്കി.
തെലുങ്ക് പതിപ്പ് മാത്രം നേടിയ കളക്ഷൻ മലയാളം പതിപ്പിനേക്കാൾ ഏഴ് മടങ്ങാണ് എന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി രൂപ ക്ലബ്ബിൽ ഇടംപിടിച്ചു.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രമെന്ന ബഹുമതിയും ഇതോടെ ദൃശ്യം 3 സ്വന്തമാക്കി. രണ്ട് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച എമ്പുരാൻ ആണ് ഈ പട്ടികയിൽ ഒന്നാമത്.
ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിൽ ഒരേസമയം റിലീസ് ചെയ്യപ്പെട്ട ചിത്രം, ആദ്യ ഭാഗങ്ങളെ അപേക്ഷിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചിട്ടും ബോക്സ് ഓഫീസിൽ തന്റെ തേരോട്ടം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

