ഓച്ചിറയിൽ വിൽപന നടത്തിയ വിഷു ബംപർ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. വിബി 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
മണപ്പള്ളിയിൽ പ്രവർത്തിക്കുന്ന അനിൽ ദിവാകർ ലോട്ടറി ഏജൻസിയിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റഴിച്ചത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപന നടത്തിയതിലൂടെ ഏജന്റ് അനിൽ ദിവാകർക്ക് 1.2 കോടി രൂപ കമ്മിഷനായി ലഭിക്കും.
മൊത്തം 2160 ടിക്കറ്റുകളാണ് ഈ ഏജൻസി വഴി വിറ്റത്. മണപ്പള്ളി അമ്മ ലോട്ടറി ഏജൻസിയുമായി ബന്ധപ്പെട്ട
വിൽപന ശൃംഖലയിൽ ഉൾപ്പെട്ടതാണ് ഈ സ്ഥാപനം. കഴിഞ്ഞ 15 വർഷമായി ലോട്ടറി വിൽപന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് അനിൽ ദിവാകർ.
ഓച്ചിറ, പുതിയകാവ് എന്നിവിടങ്ങളിലും ഇദ്ദേഹത്തിന് ശാഖകളുണ്ട്. മുൻപും ഈ ഏജൻസിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ക്രിസ്മസ് ബംപറിൽ പത്ത് ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനവും, ധനലക്ഷ്മി ലോട്ടറിയിൽ അഞ്ച് ലക്ഷം രൂപയും ലഭിച്ചിരുന്നു. കൂടാതെ, 2018-ൽ അക്ഷര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയും ഈ ഏജൻസി വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

