തലശ്ശേരി ഫസൽ വധക്കേസിലെ നിർണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണ് സിബിഐ കോടതി റിപ്പോർട്ട് തേടിയത്.
കേസിലെ നിർണായക തെളിവുകളിലൊന്നായ രക്തം പുരണ്ട തൂവാലയാണ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് കാണാതായത്.
പ്രസ്തുത തൂവാല സൂക്ഷിച്ചിരുന്ന കവറിൽ ‘എലി കൊണ്ടുപോയി’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകം നടത്തിയത് ആർഎസ്എസുകാരാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ഈ തൂവാല മറ്റൊരിടത്ത് കൊണ്ടിട്ടിരുന്നു എന്നാണ് കേസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ഈ തെളിവാണ് പിന്നീട് കോടതിയുടെ സുരക്ഷിത കസ്റ്റഡിയിലേക്ക് മാറ്റിയത്.
എന്നാൽ, അവിടുന്ന് ഈ തെളിവ് നഷ്ടപ്പെട്ടത് ഗൗരവകരമായ വിഷയമായാണ് നിയമവൃത്തങ്ങൾ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

