കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. അഞ്ചുമുക്ക് സ്വദേശി സുഗതനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യ ലതയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങിയിട്ടുണ്ട്.
ലതയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി. ഇതിനുശേഷം സുഗതൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
കുടുംബപ്രശ്നങ്ങളാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് സൂചിപ്പിക്കുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തിയ ദമ്പതികൾ ഇന്ന് മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു.
രാവിലെ ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്. സംഭവത്തിന് മുൻപ് ഇന്നലെ രാത്രി ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.
ഇവരുടെ മകൻ കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങിപ്പോയിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

