
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനലിൽ പരിക്കേറ്റതിനെത്തുടർന്ന് ഇതിഹാസതാരം നോവാക്ക് ജോക്കോവിച്ച് പിൻമാറി. ഇതോടെ എതിരാളി ജർമ്മൻ താരമായ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിലെത്തിയ ശേഷം സ്വരേവ് സ്വന്തമാക്കിയതിന് പിന്നാലെയാണ് 37കാരനായ താരം പിൻവാങ്ങിയത്.
രണ്ടേരണ്ട് മത്സരങ്ങളിലെ വിജയം 37കാരനനായ സെർബിയൻ താരത്തിന് 25 ഗ്രാൻഡ്സ്ളാം എന്ന അപൂർവ നേട്ടത്തിന് ഇടനൽകുമായിരുന്നു. ഇതിനിടെയാണ് താരം പിന്മാറിയത്. ആദ്യ സെറ്റ് 6-7 (5-7) നാണ് സ്വരേവ് സ്വന്തമാക്കിയത് ഇതിനുപിന്നാലെ നെറ്റിനടുത്തേക്ക് നടന്ന ജോക്കോ ജർമ്മൻ താരത്തിന് കൈകൊടുത്ത് മത്സരത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. നിലവിൽ രണ്ടാം നമ്പർ താരമാണ് അലക്സാണ്ടർ സ്വരേവ്. ഫൈനലിൽ നിലവിലെ ചാമ്പ്യനായ യാനിക് സിൻവറും ബെൻ ഷെൽട്ടണും തമ്മിലെ മത്സരത്തിലെ വിജയിയെ നേരിടും. ജനുവരി 26നാണ് ഫൈനൽ.
മുൻപ് ക്വാർട്ടറിൽ കാർലോസ് അൽകാരസുമായുള്ള മത്സരത്തിലും ജോക്കോവിച്ച് പരിക്കിന്റെ പിടിയിലായിരുന്നു. ഇടത് കാൽത്തുടയിൽ ബാൻഡേജ് ചുറ്റിയാണ് താരം കളിക്കാനിറങ്ങിയത്. അതേസമയം മത്സരം നേരത്തെ അവസാനിച്ചതോടെ കാണികളിൽ ചിലർ ജോക്കോവിച്ചിന് നേരെ കൂവി വിളിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]