വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിന് വടക്ക് വീണ്ടും കാട്ടുതീ. ബുധനാഴ്ച തുടങ്ങിയ കാട്ടുതീ 10,000 ഏക്കറിലേറെ പ്രദേശത്തേക്ക് വ്യാപിച്ചു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. കാസ്റ്റെയ്ക് ലേക്ക് മേഖലയിൽ 31,000 പേർ ഒഴിയണമെന്ന് നിർദ്ദേശം നൽകി.
അതേ സമയം, ഈ മാസം 7 മുതൽ വിവിധ മേഖലകളിലുണ്ടായ കാട്ടുതീ ലോസ് ആഞ്ചലസിലെ 48,250 ഏക്കർ പ്രദേശമാണ് നശിപ്പിച്ചത്. 28 പേർ കൊല്ലപ്പെട്ടു. ഇതിൽ പസഫിക് പാലിസേഡ്സിലും ആൾട്ടഡീന, പാസഡീന മേഖലകളിലും കാട്ടുതീ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]