തിരുവനന്തപുരം: സാഹിത്യ ലോകത്ത് ശ്രദ്ധേയമായി റജി മഞ്ഞമാങ്കൽ രചിച്ച ‘ഉന്മീലിതം’ എന്ന പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ ഡോ.
വി.പി. ജോയ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.
മാധ്യമപ്രവർത്തകനും എഴുത്തുകാരനും സിഎസിഎസ് ചെയർമാനുമായ പ്രദീപ് പനങ്ങാട് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും സാംസ്കാരിക പ്രവർത്തകനുമായ ജി.എസ്.
ജയചന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ ജിബി പി.
എബ്രഹാം, കല്ലാർ ഗോപകുമാർ, അംബിദാസ് കെ.കാരറ്റ്, ആർ.എസ്. അജിത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ചടങ്ങിൽ നിരവധി സാഹിത്യപ്രേമികളും എഴുത്തുകാരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

